Login to make your Collection, Create Playlists and Favourite Songs

Login / Register
തോറ്റ ആ ന്യൂസിലൻഡിനെ പ്രതീക്ഷിച്ച് ഇന്ത്യ ഫൈനലിനിറങ്ങണ്ട
തോറ്റ ആ ന്യൂസിലൻഡിനെ പ്രതീക്ഷിച്ച് ഇന്ത്യ ഫൈനലിനിറങ്ങണ്ട

തോറ്റ ആ ന്യൂസിലൻഡിനെ പ്രതീക്ഷിച്ച് ഇന്ത്യ ഫൈനലിനിറങ്ങണ്ട

00:17:27
Report
സത്യമാണ്, ചാമ്പ്യൻസ് കപ്പ് ഫൈനലിലെ ടീമുകളിൽ ഫോമു കൊണ്ടും ക്ലാസ്സു കൊണ്ടും ഒരു പടി മുന്നിൽ തന്നെയാണ് ഈ ഇന്ത്യൻ ടീം. എന്നാൽ മിച്ചൽ സാൻ്റ്നറുടെ നേതൃത്വത്തിലുള്ള സ്പിന്നർമാരും ഉയരം കൂടിയ പേസർമാരുടെ എക്സ്റ്റ്ട്രാ ബൗൺസും ഫൈനൽ കളിക്കുന്ന ന്യൂസിലൻഡിൻ്റെ സാധ്യതകൾ പ്രവചനാതീതമാക്കുന്നു. പാകിസ്ഥാനിലും ദുബൈയിലുമായി നടന്നു വരുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിലെ ഇതുവരെയുള്ള കളികൾ വിശകലനം ചെയ്തുകൊണ്ട് ഫൈനൽ സാധ്യതകൾ വിലയിരുത്തുകയാണ് പ്രശസ്ത ക്രിക്കറ്റ് അനാലിസ്റ്റും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദൻ, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ അതിവേഗ പതനം ലോകക്രിക്കറ്റിൽ വരുത്താൻ പോകുന്ന നഷ്ടവും ദുബൈ പിച്ചിൽ കളിച്ചു കളിച്ച് ഫൈനലിൽ ഇന്ത്യ, നേരത്തെ തന്നെ വിജയസാധ്യത ഉറപ്പിച്ചുവെന്ന ചില വിദേശനിരൂപകരുടെ വിമർശനങ്ങളും ചർച്ച ചെയ്യുന്നു.

തോറ്റ ആ ന്യൂസിലൻഡിനെ പ്രതീക്ഷിച്ച് ഇന്ത്യ ഫൈനലിനിറങ്ങണ്ട

View more comments
View All Notifications